• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A
kkd_kothamangalam

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മേഖലാ കാര്യാലയം, കോതമംഗലം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിന് കീഴിൽ എറണാകുളം ജില്ലയിലെ കോതമംഗലത്ത് 1984 ലാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മേഖലാ കാര്യാലയം സ്ഥാപിതമായത്. എറണാകുളം ജില്ലയിലെ കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ 5ാം നിലയിലാണ് മേഖലാ ഓഫീസ് പ്രവർത്തിക്കുന്നത്. ജോയിൻറ് ഡയറക്ടറാണ് മേഖലാ ഓഫീസിൻറെ തലവൻ. തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ നാല് ജില്ലകളിലെ പോളിടെക്നിക്ക് കോളേജുകൾ, ടെക്നിക്കൽ ഹൈസ്കൂളുകൾ, സർക്കാർ കോമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവ മേഖലാ ഓഫീസിൻറെ അധികാര പരിധിയിൽ പെടുന്നു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മേഖലാകാര്യാലയത്തിൻറെ പ്രധാന പ്രവർത്തനങ്ങൾ

1. കോതമംഗലം മേഖലാ ഓഫീസിൻറെ കീഴിൽ വരുന്ന നാല് ജില്ലകളിലും വകുപ്പ്തല ആഭ്യന്തര പരിശോധനകളും അക്കാദമിക് പരിശോധനകളും നടത്തി വരുന്നു.

2. ഡയറക്ട് പേയിമെൻറ് സ്കീമിന് കീഴിലുളള എയ്ഡഡ് സ്ഥാപനങ്ങളുടെ സ്റ്റാഫ് നിയമനങ്ങൾ , ബില്ലുകൾ എന്നിവയ്ക്ക് അംഗീകാരം നൽകുന്നത് മേഖലാ കാര്യാലയമാണ്.

3. അക്കാദമിക്ക് വിഭാഗത്തിൽ മേഖലാ കാര്യാലയത്തിന് കീഴിൽ വരുന്ന എഞ്ചിനീയറിംഗ്, പോളിടെക്നിക്ക് വിദ്യാർത്ഥികളുടെ പഠന യാത്രകൾക്ക് അനുമതി നൽകി വരുന്നു. വിദ്യാർത്ഥികളുടെ ഹാജർ മാപ്പാക്കൽ (Second Condonation) നൽകുന്നു. കൂടാതെ മേഖലയിലെ സ്വകാര്യ വ്യവസായ സ്കൂളുകളിലെ KGCE, KGTE & FDGTE സ്ഥാപനങ്ങളിൽ പരിശോധന നടത്തുകയും കോഴ്സുകൾക്ക് അംഗീകാരം നൽകുകയും ചെയ്യുന്നു.

വെബ്സൈറ്റ് : NA