• തിങ്കൾ - ശനി : 10.15 AM - 5.15 PM

  • A
About Department

ഉദ്യമ 1.0 കോൺക്ലേവ്

നാലാം വ്യാവസായിക വിപ്ലവത്തിന്റെ അനന്തരഫലമായി ലോകത്താകമാനം തൊഴിൽ മേഖല നേരിടുന്ന സങ്കീര്‍ണ്ണമായ വെല്ലുവിളികളെ അതിജീവിക്കുവാൻ നിലവിലുള്ള പാഠ്യക്രമങ്ങളും സാങ്കേതിക പരിശീലന പരിപാടികളും കാലാനുസൃതമായി പരിഷ്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ സാങ്കേതിക വിദ്യാവിഭ്യാസ വകുപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പരിപാടിയാണ് ഉദ്യമ 1.0 സാങ്കേതിക വിദ്യാഭ്യാസ രംഗത്ത്, വലിയ മാറ്റങ്ങളിലൂടെ അതിവേഗം കടന്നു പോകുന്ന ഈ ഘട്ടത്തിൽ, കാലാനുസൃതമായ വെല്ലുവിളികളെ മറികടന്ന് വ്യവസായവും വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം എങ്ങനെ ഇല്ലാതാക്കാം എന്നുള്ളതിൽ ഊന്നൽ നൽകി ആയിരിക്കും ഉദ്യമ 1.0 സംഘടിപ്പിക്കപെടുന്നത്.

വ്യവസായ മേഖലയും സാങ്കേതിക സ്ഥാപനങ്ങളും തമ്മിൽ ദൃഢമായ സഹകരണം ഉറപ്പു വരുത്തുക, സാങ്കേതിക വിദ്യാ കൈമാറ്റം, പുത്തൻ സാങ്കേതിക വിദ്യകളുടെ ഉപയോഗം, ലാബുകളുടെയും വർക്‌ ക്ഷോപ്പുകളുടെയും നവീകരണം ആദിയായവയിലൂടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പാഠ്യക്രമം നമ്മുടെ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനുള്ള സാധ്യതകളെ സംബന്ധിച്ചു പരിണിത പ്രജ്ഞരായ സാങ്കേതിക വിദഗ്ധർ, അധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ, പൂർവ വിദ്യാർത്ഥികൾ തുടങ്ങിയവര്‍ ഉൾപ്പെടുന്ന സംവാദങ്ങള്‍ ആണ് ഉദ്യമ 1.0 പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.

അന്തര്‍ ദേശീയ രംഗത്തു വ്യക്തി മുദ്ര പതിപ്പിച്ച മലയാളി സംരംഭകരും, സാങ്കേതിക വിദഗ്ധരും, സർക്കാർ പ്രതിനിധികളും ഈ ചർച്ചകൾ നയിക്കുന്നു എന്നതാണ് ഉദ്യമ 1.0 ന്റെ പ്രധാന സവിശേഷത. വിവിധ സാങ്കേതിക മേഖലകളിൽനിന്നുള്ള വിദഗ്ദർ, വ്യവസായ പ്രതിനിധികൾ എന്നിവരുൾപ്പെട്ട പാനലിന്റെ ചർച്ചകളിലൂടെ പരുവപ്പെടുന്ന ആശയങ്ങളും, അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും; സ്വാംശീകരിച്ച് ഒരു വിഷൻ ഡോക്യുമെന്റ് തയ്യാറാക്കി സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനെ വരും ദശാബ്ധത്തിലേക്ക് നയിക്കുന്ന സമഗ്രമായ ഒരു കാഴ്ചപ്പാട് രൂപീകരിക്കുന്നതിന് സഹായകരമാകും എന്നത് പ്രത്യാശ ഉളവാക്കുന്ന ഒന്നാണ്.

ഡിസംബർ 7ന് സമാരംഭിക്കുന്ന ഈ ചതുർദിന ഉദ്യമ 1.0. കോൺക്ലേവ്, ഡിസംബർ 10ന് സമാപിക്കുമ്പോൾ, ലോകോത്തര വീക്ഷണമുൾകൊള്ളുന്ന ഒരു Vision Document നിര്‍മിക്കുന്നതിന് ഉതകുന്ന മാര്‍ഗ രേഘകള്‍ സർക്കാരിന് സമർപ്പിക്കുന്നതാണ്.

ഡിസംബർ മാസം നടക്കുന്ന കോൺക്ലേവിനു മുന്നോടിയായി നടത്തി വരുന്ന പ്രി-കോൺക്ലേവ് ഇവെന്റ്‌സുകളുടെ ഉദ്ഘാടനം 2024 ഓഗസ്റ്റ് 21ന് കോട്ടയം രാജീവ്ഗാന്ധി എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് നടത്തപെടുകയുണ്ടായി. കേരത്തിന്റെ അങ്ങോളമിങ്ങോളമുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടത്തി വരുന്ന പ്രി-കോൺക്ലേവ് ഇവെന്റ്‌സസ്, ഐക്യരാഷ്ട്ര സംഘടനയുടെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ 8 എണ്ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. സെമിനാറുകൾ, വെബിനാറുകൾ, ക്വിസ് മത്സരങ്ങൾ, വിദ്യാർത്ഥികൾക്കു വിവിധ തരത്തിലുള്ള വികസന പരിപാടികൾ, പാനൽ ചർച്ചകൾ, ഇന്ററാക്ടീവ് സെഷനുകൾ എന്നിവ ഈ ഇവന്റുകളിൽ ഉൾപ്പെടുന്നു. വിവിധ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാധാന്യവും, ലോകത്തുയർന്നു വരുന്ന സാങ്കേതികവിദ്യകളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതാണ് ഈ പരിപാടികൾ. ഈ ഇവന്റുകളിൽ പങ്കെടുക്കുന്നതിലൂടെ ഗ്ലോബൽ ചലഞ്ചുകളെയും സാധ്യമായ പരിഹാരങ്ങളെയും കുറിച്ച് വിലപ്പെട്ട ധാരണ വിദ്യാർത്ഥികൾ നേടുന്നു. 107 പ്രി-കോൺക്ലേവ് ഇവെന്റ്‌സുകളാണ് ഇത് വരെ നടത്തിയത്. അതില്‍ 100 പരിപാടികളുടെ റിപ്പോര്‍ടുകള്‍ ലഭിച്ചു. മികച്ച രീതിയില്‍ സംഘടിപ്പിച്ച പ്രി-കോൺക്ലേവ് ഇവെന്റ്‌സുകള്‍ക്ക് 14 വിവിധ അവാര്‍ഡുകളും ഉദ്യമയുടെ ഉദ്ഘാടന വേദിയില്‍ വെച്ചു സമ്മാനിക്കുന്നതാണ്.

2024 ഡിസംബർ 7 വൈകിട്ട് 3.30 മണിക്ക് വഴുതക്കാട് ടാഗോര്‍ തിയേറ്ററില്‍ വെച്ച് ഉദ്യമ 1 .0 കോൺക്ലേവ് ഉദ്‌ഘാടനം ചെയ്യപ്പെടുന്നതാണ്.

പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി ശ്രീ വി. ശിവന്‍കുട്ടി യുടെ അദ്ധ്യക്ഷതയില്‍ ഉന്നത വിദ്യാഭ്യാസ- സാംസ്കാരിക സാമൂഹിക ക്ഷേമ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം നിര്‍വഹിക്കുന്നു. ചടങ്ങില്‍, Chairman of National Educational Technology Forum (NETF), chairman of executive committee National Assessment and Accreditation Council (NAAC), Chairman National Board of Accreditation (NBA) and Chairperson, National Innovation Foundation- India, ഡോ. അനില്‍ സഹസ്രബുദ്ധെ വിശിഷ്ട അതിഥി ആയിരിക്കും.

തുടർന്ന് ഡിസംബർ 8 മുതൽ 10 വരെ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ച് നൂതന വ്യവസായശാലകള്‍ എന്‍ജിനിയറിങ് വിദ്യാഭ്യാസം ജോലി സാധ്യതകള്‍ എന്നീ വിഷയങ്ങളിലായി പതിനാറു സെഷനുകളില്‍ അറുപതില്‍ പരം വിദഗ്ധര്‍ നയിക്കുന്ന ചര്‍ച്ചകള്‍ നടക്കും. കേരളത്തിലെ വിവിധ എന്‍ജിനിയറിങ്, പോളിടെക്നിക് കോളേജുകളില്‍ നിന്നും 400 ഇല്‍ പരം അദ്ധ്യാപകര്‍ ഈ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നു.

വിദ്യാർത്ഥികളുടെ നൂതന ഗവേഷണ ഉത്പന്നങ്ങളുടെ പ്രദർശന മേള ഡിസംബർ 7 നു രാവിലെ 10 മണിക്ക് പാളയം LMS കോംപൌണ്ടിലെ CSI വിമന്‍സ് സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ഉദ്‌ഘാടനം ചെയ്യപ്പെടുന്ന ഈ പ്രദര്‍ശന മേള ഡിസംബർ 9 ഇന് വൈകുന്നേരം വരെ തുടരുന്നതുമായിരിക്കും. പ്രദർശന മേള എല്ലാവര്ക്കും സൗജന്യമായി കാണാൻ വേണ്ടി ഉള്ള രീതിയിൽ ആണ് സജ്ജീകരിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന വിവിധ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കലാ പരിപാടികള്‍ ഡിസംബർ 7 നു ടാഗോര്‍ തിയേറ്ററിലും, 8, 9 തീയതികളിലായി പാളയം LMS കോംപൌണ്ടിലെ CSI വിമന്‍സ് സെന്‍റര്‍ ഓഡിറ്റോറിയത്തിലും വൈകിട്ട് 5.30 മുതല്‍ 9.30 വരെ ഉണ്ടായിരിക്കുന്നതാണ്.

ഡിസംബര്‍ പത്താം തീയതി മാസ്കോട് ഹോട്ടല്‍ഇല്‍ വെച്ചു നടക്കുന്ന " IAG Conclave Grand Finale " ചടങ്ങ് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ പങ്കെടുക്കുന്നു. ഈ ചടങ്ങില്‍ വെച്ചു ലോകോത്തര വീക്ഷണമുൾകൊള്ളുന്ന വിഷന്‍ ഡോകുമെന്റിന്‍റിന്‍റെ കരട് പ്രകാശനം ചെയ്യുന്നതാണ്.

കൂടുതൽ വിവരങ്ങൾ Udayama 1.0 എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്